ലക്‌നൗ: (www.kvartha.com 17.10.2020) ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുരന്‍പുര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് പിലിഭിത് എസ്പി ജയ് പ്രകാശ് അറിയിച്ചു.
ലക്‌നൗ കേശാന്‍ഭാഗില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എല്ലാവരും ലക്‌നൗവിലുള്ളവരാണെന്നുമാണ് സൂചനയെന്നും പൊലീസ് അറിയിച്ചു.