റാഞ്ചി: (www.kvartha.com 17.10.2020) ജാര്‍ഖണ്ഡില്‍ ട്യൂഷന് പോയ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. ഒരാഴ്ച്ചക്കിടെ ജാര്‍ഖണ്ഡിലെ മൂന്നാമത്തെ ബലാത്സംഗക്കൊലയാണിത്. രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയതാണ് അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടി. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് നടത്തിയ അന്വേഷിച്ചത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തിത്.
തുടര്‍ന്ന് പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ പറയുന്നു. കൂട്ടബലാത്സംഗമാണോ എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.