ക്വാറന്റീനില്‍ കഴിയവെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് എഴുതിയ കത്ത് കണ്ടെത്തി

പയ്യന്നൂര്‍: (www.kvartha.com 12.09.2020) ക്വാറന്റീനില്‍ കഴിയവെ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയില്‍പ്പെട്ട ശരത്താണ് (31) മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. ചായ കൊടുക്കാന്‍ ബന്ധു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പയ്യന്നൂര്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇത് സൂചിപ്പിക്കുന്ന ശരത്ത് എഴുതിയത് എന്ന് കരുതുന്ന കത്ത് പൊലീസ് കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Payyannur, News, Kerala, Death, Youth, Letter, Police, Found Dead, Medical College, Youth undergoing home quarantine found dead; Suicide note found

Keywords: Payyannur, News, Kerala, Death, Youth, Letter, Police, Found Dead, Medical College, Youth undergoing home quarantine found dead; Suicide note found

Post a Comment

Previous Post Next Post