Follow KVARTHA on Google news Follow Us!
ad

കോവിഡിനു ശേഷം ശ്വാസതടസം: ഹോമിയോ ഡോക്ടര്‍ മരിച്ചു

കോവിഡ് നെഗറ്റീവായതിനു ശേഷം ശ്വാസതടസത്തിനു ചികിത്സയിലിരിക്കെ Kannur, News, Kerala, Doctor, COVID-19, Death, Treatment, Medical College, hospital
കണ്ണൂര്‍: (www.kvartha.com 23.09.2020) കോവിഡ് നെഗറ്റീവായതിനു ശേഷം ശ്വാസതടസത്തിനു ചികിത്സയിലിരിക്കെ റിട്ട. ഹോസ്പിറ്റല്‍ സൂപ്രണ്ട് മരണപ്പെട്ടു. കാസര്‍കോട് കളനാട് ഗവ. ഹോമിയോ റിട്ട. ഹോസ്പിറ്റല്‍ സൂപ്രണ്ട് പള്ളിക്കുന്ന് പാലത്തിനു സമീപത്തെ ഡോ. ഷാജി മോന്‍ പീറ്റര്‍(58) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മിയില്‍ ചികിത്സയിലായിരുന്നു. 

അസുഖം ബേധമായതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രി വിടാനിരിക്കെയാണ് ഹൃദയാഘാതമുണ്ടയത്. സെപ്തംബര്‍ മൂന്നിന് നടന്ന കോവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് പോസിറ്റീവായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും കഴിഞ്ഞ ഒരാഴ്ച മുമ്പ് നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. 

Kannur, News, Kerala, Doctor, COVID-19, Death, Treatment, Medical College, hospital, Rtd. Homeo doctor died due to cardiac arrest

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായിപെരുമ്പടവില്‍ ഹോമിയോ ക്ലിനിക്ക് നടത്തി വരികയാണ്. പെരുമ്പടവിലെയും പരിസര പ്രദേശത്തെയും ജനകീയ ഡോക്ടറായിരുന്നു. ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക അരോളി എച്ച് എസ്). മക്കള്‍: ചാന്ദിനി പീറ്റര്‍ (ദന്ത ഡോക്ടര്‍), ചന്ദന പീറ്റര്‍. സംസ്‌കാരം കണ്ണൂര്‍ ബര്‍ണശേരി സി എസ് ഐ സെമിത്തേരിയില്‍ നടക്കും.

Keywords: Kannur, News, Kerala, Doctor, COVID-19, Death, Treatment, Medical College, hospital, Rtd. Homeo doctor died due to cardiac arrest

Post a Comment