പാലത്തായി പീഡന കേസ്: ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തു

പാനൂര്‍: (www.kvartha.com 16.09.2020) പാലത്തായി പീഡനക്കേസില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് വീട്ടിലെത്തി കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാറും അംഗമായ ശ്യാമള ദേവിയും ചേര്‍ന്നാനാണ് മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കുടുംബം കമ്മീഷനു മൊഴി നല്‍കിയി ട്ടുണ്ട്. 

തുടര്‍ന്ന് തലശ്ശേരി കോടതി ബൈസെന്റീനറി ഹാളില്‍ നടന്ന സിറ്റിങില്‍ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സിഐ മധുസൂധനന്റെയും നേരത്തെ കേസന്വേഷിച്ച പാനൂര്‍ സിഐയായിരുന്ന ടി പി ശ്രീജിത്തിന്റെയും മൊഴിയും കമ്മീഷന്‍ എടുത്തു. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനെതിരെ നിസ്സാര വകുപ്പ് ചേര്‍ത്ത് ഭാഗീകമായ കുറ്റ പത്രമായിരുന്നു അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പത്മരാജന് ജാമ്യവും ജില്ലാ കോടതി നല്‍കിയിരുന്നു. തലശേരി കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

News, Kerala, Molestation, Case, Girl, Mother, Court, Complaint, Child Rights Commission, Family, Palathayi molestation case: Child Rights Commission recorded the statement of the girl and her mother

പിന്നീട് ജില്ലാ കോടതി നല്‍കിയ ജാമ്യം മേല്‍കോടതി ശരിവെക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ബിജെപി നേതാവ് കടവത്തൂര്‍ സ്വദേശി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും തള്ളികളയുകയായിരുന്നു.

Keywords: News, Kerala, Molestation, Case, Girl, Mother, Court, Complaint, Child Rights Commission, Family, Palathayi molestation case: Child Rights Commission recorded the statement of the girl and her mother

Post a Comment

Previous Post Next Post