കനത്ത മഴ തുടരുന്നു: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Sep 20, 2020, 13:08 IST
കല്‍പ്പറ്റ: (www.kvartha.com 20.09.2020) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 774.80 മീറ്ററാണ്. അപ്പര്‍ റൂള്‍ ലെവല്‍ 775.00 മീറ്റര്‍ ആയതിനാല്‍ സ്പില്‍വെ ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ മുതല്‍ ഘട്ടംഘട്ടമായി സെക്കന്റില്‍ 50 ക്യൂബിക് മീറ്റര്‍ വരെ വെള്ളം കരമാന്‍തോടിലേക്ക് തുറന്ന് വിടും.
ഷട്ടര്‍ തുറക്കുന്നതിന് മുമ്പ് മൂന്ന് തവണ മൂന്ന് മിനിറ്റ് ഇടവിട്ട് സൈറണ്‍ മുഴക്കും. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ സൈറണ്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ പോലും ഷട്ടര്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കരമാന്‍തോടിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും പുഴയിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: News, Kerala, Rain, Dam, River, Banasura Sagar Dam, Open, Heavy Rain: Shutters of the Banasura Sagar Dam will be opened
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.