അന്ന ബെന്‍ നായികയായ മലയാളം ത്രില്ലര്‍ ചിത്രം 'ഹെലന്‍' ബോളിവുഡിലേക്ക്; ജാന്‍വി കപൂര്‍ നായികയാവും

അന്ന ബെന്‍ നായികയായ മലയാളം ത്രില്ലര്‍ ചിത്രം 'ഹെലന്‍' ബോളിവുഡിലേക്ക്; ജാന്‍വി കപൂര്‍ നായികയാവും


മുംബൈ: (www.kvartha.com 01.08.2020) അന്ന ബെന്‍ നായികയായി എത്തിയ മലയാളം ത്രില്ലര്‍ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ നിര്‍മാതാവ് ബോണി കപൂറാണ്. ഇംഗ്ലീഷ് എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലര്‍ കഥയാണ് പറഞ്ഞത്. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യമാണ് പശ്ചാത്തലമാക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. 2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്.

Mumbai, News, Kerala, Entertainment, Cinema, Actor, Actress, Janhvi Kapoor to play the lead role in the Hindi remake of hit Malayalam thriller Helen

Keywords: Mumbai, News, Kerala, Entertainment, Cinema, Actor, Actress, Janhvi Kapoor to play the lead role in the Hindi remake of hit Malayalam thriller Helen
ad