കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കോവിഡ് ഫലം നെഗറ്റീവ്

ന്യൂഡെല്‍ഹി: (www.kvartha.com 09.08.2020) കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ കോവിഡ് ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന വിവരം പുറത്തു വിട്ടത് ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ്. അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അതേസമയം ഇതുസംബന്ധിച്ച് അമിത് ഷായുടെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല. ഒരാഴ്ച മുമ്പാണ് അമിത് ഷാ കോവിഡ് പൊസിറ്റീവായത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഡെല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.

New Delhi, News, National, Minister, Hospital, Covid 19, Amit Shah, Test, Observation, Manoj Tiwari, Amit Shah tests negative for Covid 19
Keywords: New Delhi, News, National, Minister, Hospital, Covid 19, Amit Shah, Test, Observation, Manoj Tiwari, Amit Shah tests negative for Covid 19

Post a Comment

Previous Post Next Post