യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 12 നകം നാട്ടിലേക്ക് മടങ്ങണം; കാലാവധിക്ക് ശേഷം പിഴ നല്‍കേണ്ടി വരും

അബൂദബി: (www.kvartha.com 13.07.2020) യുഎഇയില്‍ സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഇക്കാര്യം വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകവിസക്കാര്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ ജൂലൈ 12 മുതല്‍ ഒരുമാസമാണ് അനുവദിച്ചിട്ടുള്ളത്.

ഈ കാലവധിക്ക് ശേഷം പിഴ നല്‍കേണ്ടി വരും. നാട്ടിലുള്ള താമസവിസക്കാര്‍ യുഎയില്‍ തിരിച്ചെത്തിയാല്‍ രേഖകള്‍ ശരിയാക്കാന്‍ ഒരുമാസം സമയം നല്‍കും. മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനും എമിറേറ്റ്‌സ് ഐഡി പുതുക്കാനും ജൂലൈ 12 മുതല്‍ മൂന്ന് മാസത്തെ സമയം നല്‍കും.

Abu Dhabi, News, Gulf, World, UAE, Visit, Visa, Fine, Return, Renewal, UAE visit visa holders may return before August 12

Keywords: Abu Dhabi, News, Gulf, World, UAE, Visit, Visa, Fine, Return, Renewal, UAE visit visa holders may return before August 12 

Post a Comment

Previous Post Next Post