സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹഘോഷയാത്ര; പിന്നാലെ വധൂവരന്മാരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ പിഴ

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 07.07.2020) സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹഘോഷയാത്ര നടത്തിയതിന് പിന്നാലെ വധൂവരന്മാരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇരു കുടുംബങ്ങള്‍ക്കുമെതിരെ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ലാ കലക്ടര്‍ വിജയ് അമൃത കുലങ്കെ വ്യക്തമാക്കി. വിവാഹഘോഷയാത്ര നടത്തിയ കാര്‍ പ്രാദേശിക ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ പിടിച്ചെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹഘോഷയാത്ര; പിന്നാലെ വധൂവരന്മാരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ പിഴ

Keywords:  Bhuvaneswar, News, National, Fine, Marriage, District Collector, Police, Complaint, Rs 50000 imposed on marriage party in odisha
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia