റെക്കോര്‍ഡ് കുതിപ്പ്: രാജ്യത്ത് തുടര്‍ച്ചയായ 17-ാം ദിവസവും ഇന്ധനവില കൂടി

 


ന്യൂഡെല്‍ഹി: (www.kvartha.com 23.06.2020) രാജ്യത്ത് തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില കൂടി. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്‍പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണം.

എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്.

റെക്കോര്‍ഡ് കുതിപ്പ്: രാജ്യത്ത് തുടര്‍ച്ചയായ 17-ാം ദിവസവും ഇന്ധനവില കൂടി

Keywords:  New Delhi, News, National, Diesel, Petrol Price, Price, Hike, Business, Petrol, diesel prices rise for 17th day in a row
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia