ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ മരുന്നിനു പകരം നല്‍കിയത് ഉറക്കഗുളിക, ഉണര്‍ന്നപ്പോള്‍ കണ്ടത് പിതാവ് തന്റെയൊപ്പം കിടക്കുന്നത്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ 19കാരിയായ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്രൂരപീഡനത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ


ബംഗളൂരു: (www.kvartha.com 29.06.2020) ജലദോഷത്തിൻ്റെ മരുന്നിനു പകരം പിതാവ് മകൾക്ക് ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു. ജൂണ്‍ 23 ന് ബെംഗളൂരുവിലെ ഹരാലുറി ലാണ് സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിക്കുകയും തുടർന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തുകയും തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു.

ഉടന്‍തന്നെ പെണ്‍കുട്ടിയെ പോലീസുകാർ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.ജലദോഷമുണ്ടെന്നു പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്നു പറഞ്ഞ് ഉറക്കുഗുളിക നൽകിയത്. എന്നാൽ രാവിലെ ഉറക്കമുണർന്നപ്പോൾ പിതാവ് തനിക്കൊപ്പം കിടക്കുന്നതാണ് പെൺകുട്ടി കണ്ടത്. ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയും രണ്ടാനമ്മയോട് കാര്യം പറയുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രണ്ടാനമ്മ യാതൊരു നടപടിയും എടുത്തില്ല. ഇതിൽ മനംനൊന്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനമ്മയ്ക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Keywords: Bangalore, News, National, Crime, Father, Daughter, Police Station, Suicide Attempt, Arrest, Police, Man molest daughter after giving sleeping pills for cold; 19-year-old girl attempts suicide.
Previous Post Next Post