ടിക് ടോക്കില്‍ അശ്ലീല വീഡിയോ അപ് ലോഡ് ചെയ്തു; വിചാരണയ്‌ക്കൊടുവില്‍ ബെല്ലി ഡാന്‍സറിന് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി

 


കെയ്‌റോ: (www.kvartha.com 29.06.2020) ടിക് ടോക്കില്‍ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തുവെന്ന കുറ്റത്തിന് ഈജിപ്തിലെ അറിയപ്പെടുന്ന ഒരു ഹൈ പ്രൊഫൈല്‍ ബെല്ലി ഡാന്‍സര്‍ സമാ എല്‍ മാസ്രി(42)ക്ക് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഈജിപ്തിലെ കോടതി. തടവിന് പുറമെ £15,000 (ഏകദേശം 14 ലക്ഷം രൂപ) പിഴയും കോടതി ഇവര്‍ക്കു മേല്‍ ചുമത്തി. കഴിഞ്ഞ ഞായറാഴ്ച ഇന്റര്‍നെറ്റില്‍ ലൈംഗിക ചുവയുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് സമാ എല്‍ മാസ്സ്രിയെ ശിക്ഷിച്ചത്.

സമൂഹത്തെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും സദാചാരത്തിന് നിരക്കാത്തതുമായ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്നാരോപിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിലിലാണ് സമയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം വീഡിയോകള്‍ താന്‍ അല്ല ഇന്റര്‍നെറ്റില്‍ പങ്കുവെച്ചത് എന്നും, അത് താനറിയാതെ ആരോ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചോര്‍ത്തി, തന്റെ അനുവാദം കൂടാതെ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചതാണ് എന്നും ഇവര്‍ വാദിച്ചു. എന്നാല്‍ കോടതി വാദങ്ങള്‍ തള്ളി ഇവരെ കുറ്റക്കാരിയെന്നു കണ്ട് മൂന്നുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. അതേസമയം താന്‍ നിരപരാധിയാണ് എന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകും എന്നും എല്‍ മാസ്സ്രി പറഞ്ഞു.

ടിക് ടോക്കില്‍ അശ്ലീല വീഡിയോ അപ് ലോഡ് ചെയ്തു; വിചാരണയ്‌ക്കൊടുവില്‍ ബെല്ലി ഡാന്‍സറിന് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി

ടിക്ട്‌ടോക്കില്‍ ഈ നര്‍ത്തകി അപ്ലോഡ് ചെയ്ത വീഡിയോ ലൈംഗികതയുടെ അതിപ്രസരമുള്ളതാണ്. അത്തരത്തിലുള്ള വീഡിയോകള്‍ സമൂഹത്തെ ദുഷിപ്പിക്കും എന്നുമായിരുന്നു പോലീസില്‍ പരാതി നല്‍കിയ ജോണ്‍ തലാത്ത് എന്ന ഈജിപ്ഷ്യന്‍ പാര്‍ലമെന്റംഗത്തിന്റെ ആക്ഷേപം. സമാ എല്‍ മാസ്‌രിയും അതുപോലുള്ള സ്ത്രീ സോഷ്യല്‍ മീഡിയ താരങ്ങളും ചേര്‍ന്ന് ഈജിപ്ഷ്യന്‍ സമൂഹത്തിലെ കുടുംബവ്യവസ്ഥയും പരമ്പരാഗത മൂല്യങ്ങളും തച്ചുതകര്‍ത്ത് സമൂഹത്തില്‍ അരാജകത്വം പടര്‍ന്നു പിടിക്കാന്‍ കാരണമാവുകയാണ് എന്ന ആക്ഷേപം അദ്ദേഹം വീണ്ടും ഉന്നയിച്ചു.

Keywords:  Cairo, News, World, Court, Prison, Jail, Police, Arrest, Egypt, Belly dancer, Tik Tok, Egyptian belly dancer sentenced to 3 years in prison 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia