വിവസ്ത്രയായി ശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കി, വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു

 


തിരുവല്ല: (www.kvartha.com 24.06.2020) വിവസ്ത്രയായി ശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ വി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് നടപടി. രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് ജാമ്യമില്ലാവകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പകുതി വിവസ്ത്രയായ ശരീരം മക്കള്‍ക്ക് ചിത്രം വരക്കാന്‍ വിട്ടുനല്‍കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നിരവധി പേരാണ് രഹ്നയെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്ത് വന്നത്. ബോഡി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് രഹ്ന തന്റെ ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

വിവസ്ത്രയായി ശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കി, വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു

Keywords:  Thiruvalla, News, Kerala, Case, Police, Complaint, Rahna fathima, Video, Social media, Children, Case against Rehana Fathima
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia