സൗദിയില്‍ മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ചു

സൗദിയില്‍ മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ചു

റിയാദ്: (www.kvartha.com 21.05.2020) സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ബുധനാഴ്ച രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി ശ്വാസതടസത്തെ തുടര്‍ന്ന് അനക്കമില്ലാതായതോടെ ഭര്‍ത്താവ് തോമസ് മാത്യു പണിക്കര്‍ അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്.

Riyadh, News, Gulf, World, Death, Nurse, COVID19, Saudi, Malayali nurse died in saudi

Keywords: Riyadh, News, Gulf, World, Death, Nurse, COVID19, Saudi, Malayali nurse died in Saudi
ad