റിയാദില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ്: (www.kvartha.com 27.05.2020) റിയാദില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. ചക്കരക്കല്‍ സോനാ റോഡ് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. രക്തത്തില്‍ ഹീമോഗ്ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. രാജന്‍-സതി ദമ്പതികളുടെ മകനാണ്. ഭാര്യയും ഒന്നര വയസുള്ള മകനുമുണ്ട്.

Riyadh, News, Gulf, World, Death, Treatment, Obituary, Kannur native died in Riyadh

Keywords: Riyadh, News, Gulf, World, Death, Treatment, Obituary, Kannur native died in Riyadh
ad