SWISS-TOWER 24/07/2023

ആന മതില്‍ കെട്ടാതെ സര്‍ക്കാര്‍: ആറളം ഫാമിലെ നാലാം ബ്ലോക്ക് കാട്ടാന പൂട്ടിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 23.05.2020) സര്‍ക്കാരിനെ പോലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അനങ്ങാപ്പാറ നയമില്ലെന്ന് കാണിച്ചു കൊടുത്തുകൊണ്ട് ആറളം ഫാമിലെ നാലാം ബ്‌ളോക്ക് കാട്ടാന പൂട്ടിച്ചു. ഇതോടെ ഫാമിലെ മുഖ്യ വരുമാനം വഴിമുട്ടി. ഇവിടെ ജോലി ചെയ്യുന്നവരെ മറ്റു ബ്ലോക്കുകളിലേക്ക് മാറ്റി. തെങ്ങ്, കവുങ്ങ്, കശുവണ്ടി, കുരുമുളക്, കാപ്പി തുടങ്ങിയവ കൊണ്ട് സമൃദ്ധമാണ് ആറളം ഫാമിലെ നാലാം ബ്ലോക്ക്. എന്നാല്‍ ഇവിടെ കഴിഞ്ഞ രണ്ടു വര്‍ഷമായി കാട്ടാനകളെ കൊണ്ട് ഇവിടം പൊറുതിമുട്ടിയിരിക്കുകയാണ്. കശുവണ്ടി ശേഖരിക്കാന്‍ പോയ തൊഴിലാളിയെ കാട്ടാന കുത്തി കൊന്നതോടെയാണ് തൊഴിലാളികള്‍ ഭീതിയിലായത്. ഇവിടേക്ക് തങ്ങള്‍ ഇനി ജോലി ചെയ്യാനില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ സ്വമേധയാ ജോലിക്ക് ഹാജരാവാതിരിക്കുകയായിരുന്നു.

നേരത്തെ ആറു പേരാണ് ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. നാല് കോടിയുടെ വിളകളാണ് ഇവിടെ കാട്ടാനകള്‍ നശിപ്പിച്ചത്. കഴിഞ്ഞ മാസം ഫാമിലിറങ്ങിയ കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് തുരത്തി ഓടിച്ചുവെങ്കിലും ഇവ വീണ്ടും തിരിച്ചെത്തുകയായിരുന്നു. വനത്തില്‍ നിന്നും കാട്ടാന ഫാമിലേക്ക് കയറാതിരിക്കാന്‍ 20 കോടി ചെലവഴിച്ച് സര്‍ക്കാര്‍ ആന മതില്‍ കെട്ടുമെന്ന് മന്ത്രി എ കെ ബാലന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇതിനിടെയാണ് കാട്ടാന തന്നെ ഫാം പൂട്ടിച്ചത്.

ആന മതില്‍ കെട്ടാതെ സര്‍ക്കാര്‍: ആറളം ഫാമിലെ നാലാം ബ്ലോക്ക് കാട്ടാന പൂട്ടിച്ചു

Keywords:  Kannur, News, Kerala, Elephant, Elephant attack, Government, Aralam farm, elephants in Fourth Block of Aralam farm
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia