ഐസ് ‌ക്രീം വില്‍പ്പനയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

ഐസ് ‌ക്രീം വില്‍പ്പനയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

തലശേരി: (www.kvartha.com 25.05.2020) ചെറിയ പെരുന്നാള്‍ ദിനത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. ഐസ്‌ ക്രീം വില്‍പ്പനയുമായി രംഗത്തിറങ്ങിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍വേറിട്ട ശൈലിയിലൂടെ.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന ശേഖരണം നടത്തിയത്. ഐസ് ‌ക്രീം വില്‍പ്പനയിലൂടെ ലാഭമായി കിട്ടിയ 11,975 രൂപ അന്നേ ദിവസം തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ആക്രി സാധന വില്‍പനയുള്‍പ്പെടെ പല വഴികളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.

ഇതിന്റെ ഭാഗമായാണ് ഈദ് ദിനത്തില്‍ തലശേരി മേഖലയിലെ ആണികാംപൊയില്‍, വേറ്റുമ്മല്‍ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ ഐസ്‌ക്രീം വില്‍പ്പനയ്ക്ക് ഇറങ്ങിയത്. ഐസ്‌ക്രീം വേണ്ടത്തവര്‍ പോലും സദുദ്ദേശം അറിഞ്ഞപ്പോള്‍ ഐസ്‌ക്രീ വാങ്ങി. മണിക്കൂറുകള്‍ കൊണ്ട് ഐസ്‌ക്രീം വില്‍പനയിലൂടെ സമാഹരിച്ചത് 11,975 രൂപയാണ്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്‍ തുക ഏറ്റുവാങ്ങി. തലശേരി ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍, അര്‍ഷാദ്, ജിഥിന്‍, ഷംസീര്‍ എ സി എന്നിവര്‍ നേതൃത്വം നല്‍കി.

Thalassery, News, Kerala, sales, Ice cream, Chief Minister, DYFI workers selling ice cream for Chief Minister's Relief Fund

Keywords: Thalassery, News, Kerala, sales, Ice cream, Chief Minister, DYFI workers selling ice cream for Chief Minister's Relief Fund 
ad