കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

കോട്ടയം: (www.kvartha.com 31.05.2020) കോട്ടയം ചങ്ങനാശേരിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ജിതിന്‍. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാള്‍ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ മദ്യപിച്ച് വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Kottayam, News, Drunken, Kerala, Crime, Killed, Mother, Son, House, Police, Drunken man killed his mother in Kottayam

Keywords: Kottayam, News, Drunken, Kerala, Crime, Killed, Mother, Son, House, Police, Drunken man killed his mother in Kottayam
Previous Post Next Post