കണ്ണൂരില്‍ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ്: ജില്ലാ ആശുപത്രി സൂപ്രണ്ട് ക്വാറന്റീനില്‍ പോയി

 


കണ്ണൂര്‍: (www.kvartha.com 23.05.2020) കണ്ണൂര്‍ ജില്ലയില്‍ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ജില്ലാ ആശുപത്രിയുമായി ദൈനംദിന ബന്ധം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ചിറക്കല്‍ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജീവനക്കാര്‍ ക്വാറന്റിനില്‍ പോയിരിക്കുകയാണ്. ഇതോടെ ഇവിടെ ചികിത്സയ്ക്കെത്തിയവരും കൂട്ടിരിപ്പുകാരുമായ ആയിരക്കണക്കിന് രോഗികള്‍ ആശങ്കയിലാണ്.

ജില്ലാ ആശുപത്രിയിലെ സ്രവ പരിശോധനാവിഭാഗത്തിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ അടക്കമുള്ള ജീവനക്കാരും നിരീക്ഷണത്തിലായി. സൂപ്രണ്ട്, ആര്‍എംഒ എന്നിവരടക്കം വീട്ടിലാണ് കഴിഞ്ഞ ദിവസം നിരീക്ഷണത്തിലായത്. നേരത്തെ ചിറക്കല്‍ സ്വദേശിനിയായ ഗ്രേഡ് 2 ജീവനക്കാരിക്കാണ് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ ആദ്യം രോഗബാധയുണ്ടായത്. ഇവരുടെ പരിശോധനാഫലം ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്.

കണ്ണൂരില്‍ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ്: ജില്ലാ ആശുപത്രി സൂപ്രണ്ട് ക്വാറന്റീനില്‍ പോയി

Keywords:  Kannur, News, Kerala, COVID19, Trending, Health, Airport, hospital, Treatment, Covid 19: hHospital staff from kannur tested positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia