Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ രോഗമുക്തരായതായി ആരോഗ്യവകുപ്പ്

മഹാരാഷ്ട്രയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആദ്യ രണ്ട് പേര്‍ Pune, News, National, COVID19, Treatment, hospital
പുനെ: (www.kvartha.com 25.03.2020) മഹാരാഷ്ട്രയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആദ്യ രണ്ട് പേര്‍ രോഗമുക്തരായി ആരോഗ്യവകുപ്പ്. രണ്ടുപേരേയും ആശുപത്രിയില്‍ നിന്നും ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒമ്പതിനാണ് കൊവിഡ് ബാധ സംശയിച്ച് രണ്ടുപേരെയും പുനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് ആഴ്ചത്തെ ചികിത്സയില്‍ രോഗം ഭേദമാവുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച നാല് പേര്‍ക്ക്കൂടി മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആയി.

Pune, News, National, COVID19, Treatment, hospital, Coronavirus, Patients, Discharged, Maharashtra, Maharashtra's first two COVID-19 patients discharged after successfully overcoming disease

Keywords: Pune, News, National, COVID19, Treatment, hospital, Coronavirus, Patients, Discharged, Maharashtra, Maharashtra's first two COVID-19 patients discharged after successfully overcoming disease