Follow KVARTHA on Google news Follow Us!
ad

ലോക് ഡൗണ്‍; കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കി, ആരും നിരത്തുകളിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കിയതായും ആരും ഇപ്പോള്‍ News, National, New Delhi, Worker, Supreme Court of India, Central Government, Lockdown
ന്യൂഡെല്‍ഹി: (www.kvartha.com 31.03.2020) കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കിയതായും ആരും ഇപ്പോള്‍ നിരത്തുകളിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സാഹര്യത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി തേടിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണി വരെ ആരും നിരത്തുകളിലില്ല.

ബുദ്ധിമുട്ട് അനുഭവിച്ച എല്ലാ കുടിയേറ്റ തൊഴിലാളികളെയും ഏറ്റവും അടുത്ത് ലഭ്യമായ താമസസ്ഥലങ്ങളിലേക്കെത്തിച്ചെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 22.88 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കിയതായും എല്ലാവരും ഇപ്പോള്‍ ഷെല്‍റ്ററുകളിലാണ് കഴിയുന്നതെന്നും സുപ്രീംകോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പരിഭ്രാന്തി മാറ്റാനായി പ്രത്യേക കൗണ്‍സിലിങ് നല്‍കുന്ന കാര്യം ആലോചിക്കുന്നതായും കേന്ദ്രം സുപ്രീം കോടതിയിയെ അറിയിച്ചു.

News, National, New Delhi, Worker, Supreme Court of India, Central Government, Lockdown, Lock down;  central government informed the Supreme Court

Keywords: News, National, New Delhi, Worker, Supreme Court of India, Central Government, Lockdown, Lock down;  central government informed the Supreme Court