» » » » » » » » യുവാവ് രാത്രി കറങ്ങി നടന്നു, കുട്ടി മരിച്ചുകിടക്കുകയാണെന്ന് പറഞ്ഞ് കുഴിയെടുക്കാന്‍ തുടങ്ങി, ആശങ്കയിലായ പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു; ഒടുവില്‍ കാരണം കണ്ടെത്തി

കോഴിക്കോട്: (www.kvartha.com 28.03.2020) അര്‍ധരാത്രിയില്‍ കറങ്ങി നടക്കുകയും പറമ്പില്‍ കുഴിയെടുക്കുകയും ചെയ്ത മാങ്കാവ് സ്വദേശിയായ യുവാവിനെ പൊലീസെത്തി വീട്ടിലെത്തിച്ചു. രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മാങ്കാവ് കല്‍പക തിയറ്ററിനടുത്തുള്ള വീട്ടില്‍ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പില്‍ കുഴിയെടുക്കാന്‍ തുടങ്ങുകയായിരുന്നു.

യുവാവിന്റെ പ്രവര്‍ത്തിയില്‍ ആശങ്കയിലായ പ്രദേശവാസികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് കസബ പൊലീസ് സ്ഥലത്തെത്തി. മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണ് യുവാവില്‍ കണ്ടതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മരുന്നുകള്‍ ലഭ്യമാക്കിയശേഷം കസബ എഎസ്‌ഐ കെ രാജ്കുമാറും സിപിഒ പി സജീവനും ചേര്‍ന്ന് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതോടെ പിന്‍മാറ്റ ലക്ഷണങ്ങളുള്ളവരുടെ എണ്ണം വരുംദിവസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് വിമുക്തി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ബവ്‌റിജസ് ഔട്ട്ലെറ്റുകള്‍ അടച്ചത്.

Kozhikode, News, Kerala, Police, Youth, House, Depressed, Drinks, Dug, Ground, Depressed young man roamed night and dug into the ground

Keywords: Kozhikode, News, Kerala, Police, Youth, House, Depressed, Drinks, Dug, Ground, Depressed young man roamed night and dug into the ground

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal