കോട്ടയത്ത് ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന യുവാവ് പൊലീസ് പിടിയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 27.03.2020) കോട്ടയത്ത് ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന യുവാവ് പൊലീസ് പിടിയില്‍. കൊവിഡ് പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍നിന്ന് 22ന് നാട്ടിലെത്തിയ യുവാവിന് ആരോഗ്യവകുപ്പ് 14 ദിവസം നിരീക്ഷണം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ലംഘിച്ച് യുവാവ് നഗരത്തില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങിനടന്നു. വാഹനപരിശോധനയ്ക്കിടെ രണ്ടുവട്ടം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ ചോദ്യം ചെയ്തു. യാതൊരു സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലക്കാതെയായിരുന്നു കറങ്ങിനടന്നത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആരോഗ്യവകുപ്പിന് കൈമാറി.

കോട്ടയത്ത് ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന യുവാവ് പൊലീസ് പിടിയില്‍

Keywords:  Kottayam, News, Kerala, Youth, Police, Custody, COVID19, Health Department, Covid 19; Police held youth
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia