» » » » » » കൊവിഡിനെതിരായ യുദ്ധത്തിന് ഇന്ത്യ ഉടനെ ജയിക്കും, എല്ലാ സഹായങ്ങളുമായി തങ്ങള്‍ കൂടെ ഉണ്ടാകും; ചൈന

ന്യൂഡെല്‍ഹി: (www.kvartha.com 26.03.2020) കൊവിഡിനെതിരായ ഇന്ത്യയുടെ പരിശ്രമത്തിന് ചൈനയുടെ പിന്തുണ. കൊവിഡിനെതിരായ യുദ്ധത്തിന് ഇന്ത്യ ഉടനെ ജയിക്കുമെന്നും എല്ലാ സഹായങ്ങളുമായി തങ്ങള്‍ കൂടെ ഉണ്ടാകുമെന്നുമാണ് ചൈനയുടെ വാഗ്ദാനം. ഡെല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ ചൈനയ്ക്ക് സഹായങ്ങള്‍ നല്‍കിയതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അവര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് തുടങ്ങിയ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 15 ടണ്ണോളം മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നു. 21 ദിവസം രാജ്യം സമ്പൂര്‍ണമായി അടച്ചിട്ട് കൊവിഡിനെതിരെ പോരാടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് ചൈനയെത്തുന്നത്.

New Delhi, News, National, COVID19, China, Coronavirus, Offers, Help, India, Win, China Says India Will Win Virus Battle "At An Early Date", Offers Help

കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ അനുഭവം ഇന്ത്യയുമായി പങ്കുവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കൊവിഡ് പ്രതിരോധം സംബന്ധിച്ച് ചൈനീസ് അധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

Keywords: New Delhi, News, National, COVID19, China, Coronavirus, Offers, Help, India, Win, China Says India Will Win Virus Battle "At An Early Date", Offers Help

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal