കുവൈത്തില്‍ നാലു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി

കുവൈത്ത് സിറ്റി: (www.kvartha.com 26.03.2020) കുവൈത്തില്‍ നാലു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു സ്വദേശികള്‍ക്കും ഓരോ ഫിലിപ്പീന്‍സ്, സോമാലിയന്‍ പൗരന്മാര്‍ക്കുമാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. ഇതില്‍ 43 പേര്‍ രോഗമുക്തി നേടി. 152 പേരാണ് ചികിത്സയിലുള്ളത്.

ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച കുവൈത്തികള്‍ ബ്രിട്ടനില്‍നിന്നും സൗദിയില്‍നിന്നും വന്നവരാണ്. ഫിലിപ്പീനിക്കും സോമാലിയക്കാരനും എങ്ങനെയാണ് രോഗം വന്നതെന്ന് ആരോഗ്യ മന്ത്രാലയം അന്വേഷിക്കുന്നു.

Kuwait, News, Gulf, World, COVID19, Health, Treatment, Coronavirus, Report, Health Department, 4 new coronavirus cases reported in Kuwait

Keywords: Kuwait, News, Gulf, World, COVID19, Health, Treatment, Coronavirus, Report, Health Department, 4 new coronavirus cases reported in Kuwait
Previous Post Next Post