Follow KVARTHA on Google news Follow Us!
ad

ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; ചുണ്ടുകള്‍, കവിള്‍, നാവ് എന്നിവ നഷ്ടപ്പെട്ട 26കാരന് വായ തിരിച്ചുനല്‍കി ഡോക്ടര്‍മാര്‍

ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്New Delhi, News, National, Mobile Phone, Doctor, Accident
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2020) ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടപ്പെട്ട യുവാവിന് പുത്തന്‍ വായ തിരിച്ചുനല്‍കി ഡോക്ടര്‍മാര്‍. ചുണ്ടുകള്‍, കവിള്‍, നാവ് എന്നിവയാണ് ഡെല്‍ഹി ഡോക്ടര്‍മാര്‍ പുനര്‍നിര്‍മിച്ചത്. ഒരു വര്‍ഷം മുമ്പാണ് 26 കാരനായ യെമന്‍ സ്വദേശിക്ക് ഫോണ്‍ പൊട്ടിത്തറിച്ച് വായ നഷ്ടമായത്. അപകടത്തിന് ശേഷം വായിലെ പേശികള്‍ക്കും നാവിനും കേടുപാടുകള്‍ സംഭവിച്ചതിനു ശേഷം അദ്ദേഹത്തിന് ഭക്ഷണം കഴിക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.

മൃദുവായ ഭക്ഷണം കഴിച്ചാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയത്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ രൂപമാറ്റത്തിലും അദ്ദേഹം ആശങ്കയിലായിരുന്നു. വായ വിരൂപമായതിനാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പങ്കാളിയെ കണ്ടെത്താന്‍ സാധിച്ചില്ല. തനിക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും പോയി എന്നും എന്നാല്‍ ശസ്ത്രക്രിയ ചെയ്തതോടെ എല്ലാം മാറിയെന്നും യുവാവ് പറയുന്നു. അതേസമയം സെല്‍ഫോണുകള്‍ പൊട്ടിത്തെറിച്ചേക്കാമെന്നും ഇതൊരിക്കലും വായില്‍ വയ്ക്കരുതെന്നും ഡോ കശ്യപ് മുന്നറിയിപ്പ് നല്‍കി. 

 New Delhi, News, National, Mobile Phone, Doctor, Accident, Teeth, Exploded, Reconstruct, Mouth, Mobile phone held between teeth exploded, Delhi docs reconstruct his mouth

Keywords: New Delhi, News, National, Mobile Phone, Doctor, Accident, Teeth, Exploded, Reconstruct, Mouth, Mobile phone held between teeth exploded, Delhi docs reconstruct his mouth