Follow KVARTHA on Google news Follow Us!
ad

കൊറോണ; സിംഗപ്പൂര്‍ യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ എംബസിയുടെ മുന്നറിയിപ്പ്

ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധയുടെ Doha, News, Gulf, World, Health, Death
ദോഹ: (www.kvartha.com 10.02.2020) ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ എംബസിയുടെ മുന്നറിയിപ്പ്. ഖത്തറിലുള്ളവര്‍ സിംഗപ്പൂര്‍ യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് ഖത്തര്‍ എംബസി അറിയിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എംബസിയുടെ മുന്നറിയിപ്പ്. കൊറോണയെ തുടര്‍ന്ന് സിംഗപ്പൂരില്‍ സര്‍ക്കാര്‍ വ്യാപക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉയരുകയാണ്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് 908 ആയി ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. മേഖലയില്‍ 2618 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു.

Doha, News, Gulf, World, Health, Death, Coronavirus, Qatar embassy, Travel, Singapore, Coronavirus; Death toll crosses 900

Keywords: Doha, News, Gulf, World, Health, Death, Coronavirus, Qatar embassy, Travel, Singapore, Coronavirus; Death toll crosses 900