Follow KVARTHA on Google news Follow Us!
ad

കൊറോണ; പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു, അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി

ലോകത്തെ ഭീതിയിലാഴ്ത്തി തുടരുന്ന കൊറോണ വൈറസ് ബാധയുടെThiruvananthapuram, News, Kerala, Health, Health Minister
തിരുവനന്തപുരം: (www.kvartha.com 08.02.2020) ലോകത്തെ ഭീതിയിലാഴ്ത്തി തുടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇനി അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ സാമ്പിള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. അതേസമയം കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിന് പഠിക്കുന്ന 17 വിദ്യാര്‍ത്ഥികളടക്കം 21 പേര്‍ നാട്ടിലേക്ക് മടങ്ങി. ഇവരുടെ താമസസ്ഥലത്തും കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ കുമിംഗ് എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് മടങ്ങിയത്.


Keywords: Thiruvananthapuram, News, Kerala, Health, Health Minister, Coronavirus, Government, K K Shylaja, Report, Withdraw, Corona; Govt withdraws its previous order