Follow KVARTHA on Google news Follow Us!
ad

ബിഗ്‌ബോസില്‍ രജിത് കുമാറിനെ കയ്യേറ്റം ചെയ്ത ഫുക്രു കുടുങ്ങുമോ? സോഷ്യല്‍ മീഡിയ ഒന്നടങ്കം യുവ താരത്തിനെതിരെ തിരിഞ്ഞതിന് പിന്നാലെ ഫുക്രുവിനെതിരെ പരാതിയുമായി സംവിധായകന്‍

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ മറ്റൊരു മത്സരാര്‍ത്ഥിയായ ഫുക്രു കുത്തിന് Thiruvananthapuram, Kerala, Asianet, Channel, Entertainment, Complaint, Human- rights, News, Big Boss Season 2.

തിരുവനന്തപുരം: (www.kvartha.com 13.02.2020) ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ മറ്റൊരു മത്സരാര്‍ത്ഥിയായ ഫുക്രു കുത്തിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഇതിനകം നിരവധി പേരാണ് ഫുക്രുവിന്റെ ഈ നടപടിക്കെതിരെ രംഗത്ത് വന്നത്. ടിക്ടോക്കിലൂടെ പ്രശസ്തനായ ഈ യുവതാരത്തെ ബിഗ്‌ബോസില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇപ്പോഴിതാ ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് സംവിധായകനായ അഷ്‌റഫ് ആലപ്പി.



പ്രായത്തെ പോലും ബഹുമാനിക്കാതെ ഒരു കോളജ് അധ്യാപകനായ രജിത് കുമാറിനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്. പന്നി, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും, കളളന്‍, വൃത്തികെട്ടവന്‍, മൈ മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും പറഞ്ഞ് ഒരു മനുഷ്യനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരിപാടിയുടെ പ്രോമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പരാതിയുമായി സംവിധായകനായ അഷ്‌റഫ് രംഗത്തുവന്നത്. അതേസമയം ഒരു വിനോദ പരിപാടിയായ ബിഗ്‌ബോസിലെ ഇത്തരം സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകാന്‍ ഇടയില്ലെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ബിഗ്‌ബോസില്‍ ഇത്തരത്തിലുള്ള അടിപിടികള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം നടന്നത് ഇത്തിരി കടന്ന കൈയ്യായിപ്പോയി. ചില ടാസ്‌കുകളും അതിന്റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നതും ഗെയിമിന്റെ ഭാഗമാണെന്നും വാദിക്കുന്നവരുണ്ട്.

പരാതിയുടെ പൂര്‍ണ രൂപം ചുവടെ: Sir , Asianet മലയാളം ചാനലില്‍ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയില്‍ അതിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തില്‍ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സര്‍ ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും, കളളന്‍ ,വൃത്തികെട്ടവന്‍, മൈ മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും സര്‍ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ് അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക, ഇവിടെയിട്ട് തീര്‍ത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവന്‍

സര്‍, ഇവിടെ ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സര്‍, ഇത്തരം പരിപാടികള്‍ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കാന്‍ മാത്രമേ ഉതകൂ, ആയതിനാല്‍ കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംങ്കനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അപേക്ഷിക്കുന്നു


Keywords: Thiruvananthapuram, Kerala, Asianet, Channel, Entertainment, Complaint, Human- rights, News, Big Boss Season 2.