Follow KVARTHA on Google news Follow Us!
ad

തൊഴില്‍ നിയമലംഘനം; ഒമാനില്‍ നടത്തിയ പരിശോധനയില്‍ 95 തൊഴിലാളികള്‍ അറസ്റ്റില്‍

ഒമാനില്‍ തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 95 തൊഴിലാളികള്‍ Muscat, News, World, Gulf, Labours, Arrest, Arrested, Law
മസ്‌കത്ത്: (www.kvartha.com 15.02.2020) ഒമാനില്‍ തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 95 തൊഴിലാളികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് അല്‍ സീബിലെ അല്‍ ഖൗദ് ഏരിയയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സംയുക്ത സംഘം പരിശോധന നടത്തിയത്. തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്തവരെയാണ് അധികൃതര്‍ പിടികൂടയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.

Muscat, News, World, Gulf, Labours, Arrest, Arrested, Law, Labour law, The Ministry of Manpower, 95 workers arrested in Oman

Keywords: Muscat, News, World, Gulf, Labours, Arrest, Arrested, Law, Labour law, The Ministry of Manpower, 95 workers arrested in Oman