» » » » » » » » » » ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍; പുതിയ കാറില്‍ 2 വയസുകാരിയുടെ 'പാദമുദ്ര' പതിപ്പിച്ച പിതാവിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി, ഈ പ്രവര്‍ത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്


മുംബൈ: (www.kvartha.com 10.01.2020) ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍ എന്ന സങ്കല്‍പ്പത്തില്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ് ചെയ്ത പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. പുതിയ കാറില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി പിതാവ് രണ്ടു വയസുകാരിയുടെ 'പാദമുദ്ര' പതിപ്പിച്ചു. പുണെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ കോലാപുര്‍ സ്വദേശി നാഗേഷ് പാട്ടീല്‍ ആണ് തന്റെ മകളുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കി പുതിയ കാറിന്റെ ബോണറ്റില്‍ പതിപ്പിപ്പിച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങള്‍ക്കകം തന്നെ തരംഗമായി.

Mumbai, News, National, Father, Daughter, Social Network, Twitter, Video, Man's act to put footmarks of daughter on car earns praise from social media users

ഹൃദയ സ്പര്‍ശിയായ വീഡിയോയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. പലയിടങ്ങളിലും പെണ്‍ഭ്രൂണഹത്യയും സ്ത്രീ വിവേചനവും തുടരുന്ന സംസ്ഥാനത്ത് ഏവരുടെയും ഹൃദയത്തെ തൊടുന്നതു തന്നെയാണ് ഈ കാഴ്ച. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ നാഗേഷിനെ അഭിനന്ദിക്കുകയും ഈ പ്രവൃത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും അറിയിച്ചു. നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, News, National, Father, Daughter, Social Network, Twitter, Video, Man's act to put footmarks of daughter on car earns praise from social media users

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal