Follow KVARTHA on Google news Follow Us!
ad

ജെഎന്‍യു ആക്രമണം; വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം ശരിയല്ല, ആവശ്യങ്ങള്‍ അംഗീകരിച്ച പക്ഷം സമരം തുടരുന്നത് ന്യായീകരിക്കാനാവില്ല, വൈസ് ചാന്‍സിലറെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി

ജെഎന്‍യു ആക്രമണത്തില്‍ വൈസ് ചാന്‍സിലറെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി New Delhi, News, National, Minister, Students, attack, JNU
ന്യൂഡെല്‍ഹി: (www.kvartha.com 14.01.2020) ജെഎന്‍യു ആക്രമണത്തില്‍ വൈസ് ചാന്‍സിലറെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍. ആക്രമണത്തിനു വിസി കൂട്ടുനിന്നുവെന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം ശരിയല്ലെന്നും വിസിയുടെ ഭാഗത്ത് നിന്ന് പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ് ക്യാമ്പസില്‍ ഉണ്ടായത്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച പക്ഷം സമരം തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നും പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന വിസിയെ എന്തിന് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. വിസി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രമേശ് പൊക്രിയാല്‍ ഇത്തരത്തിലൊരു പ്രസ്താവനയുമായി മുന്നോട്ടു വന്നത്. വിസിയെ പിന്തുണയ്ക്കാന്‍ രമേശ് പൊക്രിയാലിന് ബിജെപി നേത്യത്വം നിര്‍ദേശം നല്‍കിയിരുന്നു.

New Delhi, News, National, Minister, Students, attack, JNU, Human Resource Development Minister Ramesh Pokhriyal support JNU VC

വി സിക്കെതിരെ നിലപാട് സ്വീകരിച്ച മാനവ വിഭവശേഷി സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിസിയെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഎന്‍യു ടിച്ചേഴ്സ് അസോസിയേഷന്‍ മന്ത്രാലവുമായി ചര്‍ച്ച നടത്തി. ജെഎന്‍യുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Minister, Students, attack, JNU, Human Resource Development Minister Ramesh Pokhriyal support JNU VC