ചേട്ടന്മാര്‍ രസമുള്ള കാഴ്ച കാണിക്കാന്‍ ക്ഷണിക്കും, പിന്നീട് ഇങ്ങനെ ചെയ്യാന്‍ പറയും; കൗണ്‍സിലിംഗിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചേട്ടന്മാര്‍ രസമുള്ള കാഴ്ച കാണിക്കാന്‍ ക്ഷണിക്കും, പിന്നീട് ഇങ്ങനെ ചെയ്യാന്‍ പറയും; കൗണ്‍സിലിംഗിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: (www.kvartha.com 04.12.2019) പഠനത്തിലും കളികളിലുമൊക്കെ പിന്നോക്കം പോയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിങ് നടത്തിയപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്‌നേഹിത അറ്റ് സ്‌കൂള്‍ കൗണ്‍സിലിംഗാണ് സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു കൊണ്ടു വന്നത്.

രസമുള്ളൊരു കാഴ്ച കാണിച്ചുതരാമെന്നു പറഞ്ഞാണ് മുതിര്‍ന്ന ക്ലാസിലെ ചേട്ടന്‍മാര്‍ വിളിക്കുന്നത്. മൊബൈലില്‍ ചില ചിത്രങ്ങള്‍ കാണിക്കും. ഇങ്ങനെ ചെയ്യണമെന്നു പറയും. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി എന്നുമാണ് കൗണ്‍സിലിംഗിനിടെ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത്. വീടിന് സമീപമുള്ള ചേട്ടന്മാരാണ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നല്‍കുന്നതെന്നാണ് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത്.

Kochi, News, Kerala, Student, Teachers, Mobile, School counselling at Kochi

കൗണ്‍സിലിങിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും കൈവശം മൊബൈല്‍ ഫോണുകള്‍ ഉള്ളതായി കൗണ്‍സലര്‍മാര്‍ പറയുന്നു. ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകള്‍വരെ കൗണ്‍സിലര്‍മാര്‍ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട്. തുടര്‍നടപടികള്‍ നിയമപരമായി നടക്കുമെന്നും അവര്‍ അറിയിച്ചു. അര്‍ഹരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്കരണം നല്‍കണമെന്നും മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളില്‍ ഉണ്ടാവണമെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Student, Teachers, Mobile, School counselling at Kochi
ad