84 ബാരല്‍ ടാര്‍ വാങ്ങാന്‍ സബ് ട്രഷറിയില്‍ നിന്നും പിന്‍വലിച്ച 2,21,418 രൂപ തട്ടിയെടുത്തു; പഞ്ചായത്ത് മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പത്തു വര്‍ഷം തടവ്
Dec 2, 2019, 15:48 IST
കണ്ണൂര്‍:(www.kvartha.com 02.12.2019) ടാര്‍ വാങ്ങുന്നതിന് ട്രഷറിയില്‍ നിന്നെടുത്ത തുക തട്ടിയെടുത്ത കേസില്‍ കണിച്ചാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം മാണിക്കും മുന്‍ സെക്രട്ടറി ഐറിന്‍ മേരി ഫെര്‍ണാണ്ടസിനും തലശ്ശേരി വിജിലന്‍സ് കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു.
2003 ല്‍ 84 ബാരല്‍ ടാര്‍ വാങ്ങാന്‍ പേരാവൂര്‍ സബ് ട്രഷറിയില്‍ നിന്നും പിന്‍വലിച്ച 2,21,418 രൂപ വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്ത വിജിലന്‍സ് കേസിലാണ് വിധി. കണ്ണൂര്‍ വിജിലന്‍സ് മുന്‍ ഡി.വൈ.എസ്.പി എ സുരേന്ദ്രന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലേഷാണ് ഹാജരായത്.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കും 4 വര്‍ഷം വീതവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 6 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. കൂടാതെ ഇരുവരും നാലര ലക്ഷം രൂപ വീതം പിഴയും അടക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Scam, Court, Thalassery, scam in road tarring

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.