പുതുവത്സര ദിനത്തില്‍ കേരളത്തിലെ 225 വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താമസസ്ഥലങ്ങളില്‍ 19 ഇനം പ്ലാസ്റ്റിക് ഇനങ്ങള്‍ ഒഴിവാക്കും

തിരുവനന്തപുരം: (www.kvartha.com 31.12.2019) പുതുവത്സര ദിനത്തില്‍ കേരളത്തിലെ 225 വിനോദ സഞ്ചാക കേന്ദ്രങ്ങളിലെ താമസസ്ഥലങ്ങളില്‍ 19 ഇനം പ്ലാസ്റ്റിക് ഇനങ്ങള്‍ ഒഴിവാക്കുമെന്ന് ട്യൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിംഗ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫ്‌ലാഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ പന്നറ്റസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്‌സ്, പി വി സി ഫ്‌ലെക്‌സ് മെറ്റീരിയല്‍സ്, പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയിനറുകള്‍ എന്നിങ്ങനെ 19 ഇനം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് പ്രസ്തുത സംരഭങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാറിന് ഒപ്പിട്ട് കൈമാറിയത്.

കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും, ഹോം സ്റ്റേകളും പ്രസ്തുത പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 ഹൗസ് ബോട്ടുകളും ഈ ധാരണാപത്രത്തില്‍ ഒപ്പിട്ടു. കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം ആറ് എന്നിങ്ങനെയണ് ഇതുവരെ ധാരണാപത്രം ഒപ്പിട്ട 225 സ്ഥാപനങ്ങള്‍. ഇതില്‍ 30 റിസോര്‍ട്ടുകള്‍, 35 ഹോം സ്റ്റേകള്‍, 30 ഹൗസ് ബോട്ടുകള്‍, 130 ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 225 അക്കോമഡേഷന്‍ യൂണിറ്റുകളിലായി 3000 റൂമുകള്‍ പ്ലാസ്റ്റിക് വിമുക്തമായി.

ബദല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 70,000 ക്ലോത്ത് ബാഗുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിവിധ ടൂറിസം സംരഭങ്ങള്‍ക്ക് നല്‍കി വരികയാണ്. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുമായി ടൂറിസം സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്ന് ആരംഭിച്ച ക്ലീന്‍ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് സംസ്ഥാനത്തെ അക്കോമഡേഷന്‍ യൂണിറ്റുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Minister, Travel & Tourism,Plastic will be cancel in tourist places
Previous Post Next Post