ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: (www.kvartha.com 31.12.2019) പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മ്മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെ തിരുപ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ നിറുത്തിയിട്ടിരുന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മിനി ബസിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മിനിബസാണ് ആദ്യം ലോറിയുടെ പിന്നിലിടിച്ചത്. തുടര്‍ന്ന് പിന്നാലെ വന്ന കാറും വന്നിടിച്ചു.

Perumbavoor, News, Kerala, Devotees, Killed, Injured, Vehicles, Accident, Sabarimala, One Sabarimala devotee killed and 17 injured in road accident


Keywords: Perumbavoor, News, Kerala, Devotees, Killed, Injured, Vehicles, Accident, Sabarimala, One Sabarimala devotee killed and 17 injured in road accident
Previous Post Next Post