മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി ആന്‍സി ഫിലിപ്പ്; മത്സരത്തില്‍ ആദ്യമായി മലയാളി നേട്ടം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.12.2019) മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി ആന്‍സി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ആദ്യമായാണ് മലയാളി ഈ നേട്ടം കൈവരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളാണ് ആന്‍സി. ചെന്നൈ വില്ലിവാക്കത്താണ് കുടുംബം താമസിക്കുന്നത്.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിങ് വുമണ്‍' എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന മത്സരമാണ് 'മിസ് ഇന്ത്യ വാഷിങ്ടണ്‍'. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവര്‍ മത്സരത്തല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യുഎസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കിയ ആന്‍സി വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്നു.

മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി ആന്‍സി ഫിലിപ്പ്; മത്സരത്തില്‍ ആദ്യമായി മലയാളി നേട്ടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Competition, Winner, Miss India washington winner Ansi Philip
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia