കുടുംബ വഴക്ക്; മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചതിന് മാതൃസഹോദരിക്കെതിരെ കേസെടുത്തു

കുടുംബ വഴക്ക്; മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചതിന് മാതൃസഹോദരിക്കെതിരെ കേസെടുത്തു

കണ്ണൂര്‍: (www.kvartha.com 04.11.2019) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാട് കുടുംബ വഴക്കിനിടയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച മാതൃ സഹോദരിക്കെതിരെ കേസെടുത്തു. മുഴക്കുന്ന് പോലീസാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് യുവതിക്കെതിരെ കേസെടുത്തത്. തില്ലങ്കേരി കാവുംപടി ലക്ഷം വീട് കോളനിയിലെ സക്കീനയുടെ മകന്‍ മൂന്ന് വയസുകാരന്‍ ആബിലിന് സംഭവത്തില്‍ സാരമായി പൊള്ളലേറ്റു.

കഴിഞ്ഞ മാസം 26ന് കാവുംപടിയിലെ സക്കീനയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ആബിലിന്റെ മാതാവ് സക്കീനയും മാതൃ സഹോദരി ഷാഹിദ(40)യും തമ്മില്‍ വീട്ടില്‍ വെച്ച് കുടുംബവഴക്കുണ്ടായി. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഷാഹിദ അടുപ്പിലുണ്ടായിരുന്ന തിളച്ച വെള്ളം എടുത്ത് സക്കീനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. സക്കീനയുടെ ഒക്കത്ത് ഉണ്ടായിരുന്ന മകന്‍ ആബിലിന്റെ ദേഹത്താണ് തിളച്ച വെള്ളം ചെന്ന് കൊണ്ടത്.

Kannur, News, Kerala, Police, Case, Crime, Domestic quarrel in Kannur

കുഞ്ഞിന് സാരമായി പൊള്ളലേറ്റു.ഇക്കാര്യം കുടുംബാംഗങ്ങള്‍ മറച്ചു വെയ്ക്കുകയുംകുഞ്ഞിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും ചെയ്തുവെന്നാണ് പോലീസ് നല്‍കിയ വിവരം. സംഭവം പുറത്തു വന്നത് നാട്ടില്‍ നിന്നുംചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്നടത്തിയ അന്വേഷണത്തിലാണ്.

കുടുംബ വഴക്കായതിനാല്‍ പരാതിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തില്‍ കേസെടുക്കണമെന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മുഴക്കുന്ന് പോലീസ് ഷാഹിദയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, Police, Case, Crime, Domestic quarrel in Kannur 
ad