സൗദിയിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിനിടെ 15കാരന്‍ കുഴഞ്ഞു വീണു മരിച്ചു

സൗദിയിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിനിടെ 15കാരന്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: (www.kvartha.com 04.12.2019) സൗദിയിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിനിടെ 15കാരന്‍ കുഴഞ്ഞു വീണു മരിച്ചു. പ്രിന്‍സ് ഖാലിദ് ബിന്‍ ഫഹദ് ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ ഓട്ടമത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂള്‍ മുറ്റത്ത് നടന്ന മത്സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ സ്‌കൂള്‍ അധികൃതര്‍ സൗദി റെഡ് ക്രസന്റിന്റെ സഹായം തേടിയെങ്കിലും മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനാണ് അധികൃതരുടെ നിര്‍ദേശം.

Riyadh, News, Gulf, World, Student, Death, school, 15 year old student died in a Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Student, Death, school, 15 year old student died in a Saudi
ad