ഡ്രൈവറുടെ അശ്രദ്ധ; ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം
Nov 16, 2019, 16:09 IST
അബുദാബി: (www.kvartha.com 16.11.2019) ഡ്രൈവര്‍ അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ അല്‍ ഐനിലായിരുന്നു സംഭവം. പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അലി സഈദ് ഖര്‍ബഷ് അല്‍ സാദി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. അല്‍ഐനിലെ ഹലാമി ടണലില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹം ഖബറടക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ജനാവലിയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
Keywords: Abu Dhabi, News, Gulf, World, Death, Accident, Reckless driver kills UAE police officer in run over accident
Keywords: Abu Dhabi, News, Gulf, World, Death, Accident, Reckless driver kills UAE police officer in run over accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.