ഒറ്റദിവസം കൊണ്ട് അറുത്തത് 47,000 പന്നികളെ; കൂട്ടിയിട്ട അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര പുഴയിലേക്ക് പതിച്ചപ്പോള്‍ ചുവന്നൊഴുകി ഒരു നദി
Nov 14, 2019, 15:37 IST
സിയോള്‍: (www.kvartha.com 14.11.2019) ഒറ്റദിവസം കൊണ്ട് 47,000 പന്നികളെ അറുത്തു. കൂട്ടിയിട്ട അവശിഷ്ടങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര പുഴയിലേക്ക് പതിച്ചപ്പോള്‍ ചുവന്നൊഴുകി ദക്ഷിണകൊറിയയിലെ ഇംജിന്‍ നദി. ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ഇംജിന്‍ നദിക്ക് സമീപം പന്നികളെ അറുത്തത്. ഇവയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഒഴുകിയ ചോര കനത്ത മഴയെ തുടര്‍ന്നായിരുന്നു പുഴയിലേക്ക് പതിച്ചത്.
ചോരപ്പുഴയായി ഒഴുകുന്ന പുഴയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ വലിയ വിവാദത്തിന് തിരി കൊളുത്തി. ഏഷ്യന്‍ സ്വിന്‍ ഫ്ളൂ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യോണ്‍ ചെന്‍ കൗണ്ടിയില്‍ ആയിരുന്നു പന്നികളെ കൂട്ടത്തോടെ കൊന്നത്. ഇതെതുടര്‍ന്ന് പുഴയിലെ വെള്ളം സമീപത്തെ കര്‍ഷകരും മറ്റും താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നത് അസുഖവും അണുബാധയും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ആശങ്ക. ഇതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കൃഷിമന്ത്രി.
പന്നിവെട്ട് മൂലം ഉണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് കാര്‍ഷിക മന്ത്രാലയം പറയുന്നു. മാംസാവശിഷ്ടങ്ങള്‍ ശരിയായ വിധമാണോ സംസ്‌ക്കരിച്ചത് എന്ന പരിശോധന നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, River, Blood, Minister, In South Korea, mass pig slaughter stains river blood red

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.