ബിസിനസ് തകര്‍ന്നതോടെ ലോണെടുത്ത് കടത്തില്‍ മുങ്ങി; എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട മലയാളി വ്യവസായിയെ പക്ഷേ ഭാഗ്യം കൈവിട്ടില്ല, ഒറ്റ ദിവസം കൊണ്ട് കയ്യില്‍ വന്നത് 1 മില്യണ്‍ ഡോളര്‍

 


ദുബൈ: (www.kvartha.com 22.10.2019) ബിസിനസിലെ തകര്‍ച്ച വലിയ കടത്തിലേക്ക് തള്ളിവിട്ടെങ്കിലും തിരുവനന്തപുരം സ്വദേശിയായ കമലാസനെ പക്ഷേ ഭാഗ്യം കൈവിട്ടില്ല. ഒറ്റ ദിവസം കൊണ്ട് തന്നെ കയ്യിലെത്തിയത് ഒരു മില്യണ്‍ ഡോളറാണ്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമടിച്ചത് തനിക്കാണെന്ന് കമലാസന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. സുഹൃത്തുമായി ചേര്‍ന്നെടുത്ത 3318 നമ്പര്‍ ടിക്കറ്റിനാണ് ബമ്പറടിച്ചത്.

ബിസിനസ് തകര്‍ന്നതോടെ ലോണെടുത്ത് കടത്തില്‍ മുങ്ങി; എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട മലയാളി വ്യവസായിയെ പക്ഷേ ഭാഗ്യം കൈവിട്ടില്ല, ഒറ്റ ദിവസം കൊണ്ട് കയ്യില്‍ വന്നത് 1 മില്യണ്‍ ഡോളര്‍


നാട്ടിലേക്ക് പോകുന്നതിനിടെയാണ് ഉറ്റ സുഹൃത്തിനൊപ്പം ചേര്‍ന്ന് കമലാസനന്‍ നാദര്‍ വാസു നറുക്കെടുപ്പില്‍ പങ്കാളിയായത്. സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനം. കഴിഞ്ഞ 35 വര്‍ഷമായി യു എ ഇയിലുള്ള 56 കാരനായ കമലാസനന്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തി വരികയായിരുന്നു. 2018 ജനുവരിയിലാണ് ബിസിനസ് കുറഞ്ഞതോടെ കമ്പനി പ്രതിസന്ധിയിലായത്. ഇതോടെ പല വഴികളായി ഒമ്പത് ലക്ഷം ദിര്‍ഹം കടമെടുത്തു. ഈ കടം വീട്ടാന്‍ ഒരു വഴിയുമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഭാഗ്യം ഡ്രൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ രൂപത്തിലെത്തുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords : Dubai, Business, News, Winner, Gulf, Dubai Duty Free: Indian expat wins one million dollars, to use money to repay Dh900,000 debt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia