കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: (www.kvartha.com 30.07.2019) കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫായിസ്(20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്‍ വിഷ്ണു എന്നിവരാണ് മരിച്ചത്.

പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kozhikode, News, Kerala, Death, Accident, Students, Car, Injured, hospital, Medical College, Two MBBS students died in car and tanker lorry accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Death, Accident, Students, Car, Injured, hospital, Medical College, Two MBBS students died in car and tanker lorry accident
Previous Post Next Post