നോക്കിയ 9 പ്യുര്‍ വ്യു ഇന്ത്യയിലേക്ക്; 5 ക്യാമറകള്‍ ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം

 


ന്യൂഡല്‍ഹി: (www.kvartha.com 10.07.2019) നോക്കിയ 9 പ്യുര്‍ വ്യു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുകയാണ്. ഈ വര്‍ഷം നോക്കിയ പുറത്തിറക്കിയ ശ്രദ്ധേയമായ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണിത്. ഇതിന്റെ പ്രത്യേകത ബാക്കില്‍ അഞ്ച് ക്യാമറകള്‍ എന്നതാണ്. അതുതന്നെയാണ് പ്രധാന ആകര്‍ഷണവും. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് ക്യാമറയും വര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഒരൊറ്റ ചിത്രമായി ലഭിക്കും.

ഈ മോഡലിന്റെ ഇന്ത്യയിലെ വില 49,999 രൂപയാണ്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച മോഡല്‍ ജൂലൈ പതിനേഴ് മുതല്‍ സ്വന്തമാക്കാം. ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയയുടെ ഒഫീഷ്യല്‍ സൈറ്റ് എന്നിവയിലൂടെയാണ് വില്‍പ്പന നടത്തുന്നത്. മൂന്ന് മോണോക്രോമും(12 മെഗാപിക്‌സല്‍) രണ്ട് ആര്‍ജിബി ലെന്‍സുകളുമാണ്(12 മെഗാപിക്‌സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

നോക്കിയ 9 പ്യുര്‍ വ്യു ഇന്ത്യയിലേക്ക്; 5 ക്യാമറകള്‍ ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം

നോക്കിയ 9 പ്യൂര്‍ വ്യു ആദ്യം അവതരിപ്പിച്ചത് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്. അമേരിക്കയിലെ ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇതിന്റെ ക്യാമറ നിര്‍മാണം. മിഡ് നൈറ്റ് ബ്ലൂ കളറിലാവും ലഭ്യമാകുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. ഈ മോഡലിന്റെ സെല്‍ഫി ക്യാമറ 20 മെഗാപിക്‌സലിന്റേതാണ്. 5.99 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്(2കെ സ്‌ക്രീന്‍). ക്വാല്‍കോമിന്റെ സ്‌നാപ് ഡ്രാഗണ്‍ 845 ആണ് പ്രൊസസര്‍. 6ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Technology, Business, Nokia, Mobile Phone, Nokia 9 PureView With Penta-Lens Camera Launched in India: Price, Specifications, Offers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia