മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇനി സൗദിയില്‍ പുതിയ നിയമം; നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 24 മാസത്തെ സാവകാശം

ദമാം: (www.kvartha.com 31.07.2019) മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ബഖാലകള്‍ക്കും ഇനി സൗദിയില്‍ പുതിയ നിയമം. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ 24 മാസത്തെ സാവകാശം അനുവദിച്ചു. പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമം ബാധകമാണ്. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്.

സ്വന്തമായി ട്രേഡ് മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോര്‍ഡായിരിക്കും പുതിയ നിയമ വ്യവസ്ഥ നിര്‍ദേശിക്കുന്നത്. സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോര്‍ഡ് സ്ഥാപിക്കേണ്ടത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരും സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ യൂണിഫോമായിരിക്കണം ധരിക്കേണ്ടത്.

Dammam, News, Gulf, World, Law, New law for mini super markets in Saudi Arabia

സ്ഥാപനത്തിനകത്ത് ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം സൗര്യങ്ങള്‍. ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് യൂണിഫോമില്‍ തൂക്കിയിരിക്കണമെന്നതും പുതിയ വ്യവസ്ഥയില്‍ പറയുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dammam, News, Gulf, World, Law, New law for mini super markets in Saudi Arabia
Previous Post Next Post