കര്‍ക്കിടക വാവ്; പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന പുണ്യദിനത്തില്‍ ഭക്തജന ലക്ഷങ്ങള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി

ആലുവ: (www.kvartha.com 31.07.2019) ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന പുണ്യദിനമാണ് കര്‍ക്കിടക വാവ് ദിനം. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ അമാവാസി ദിനത്തില്‍ ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തി. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വിളമ്പാനുള്ള ചടങ്ങുകള്‍ ആരംഭിക്കും. തയ്യാറാക്കി വച്ച ഭക്ഷണം ആദ്യം പിതൃക്കള്‍ക്ക് ഇലയിട്ടു വിളമ്പും.

 Aluva, News, Kerala, Religion, 'Karkidaka Vavu Bali' is the name for the rituals performed by the Hindus in the state of Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aluva, News, Kerala, Religion, 'Karkidaka Vavu Bali' is the name for the rituals performed by the Hindus in the state of Kerala
Previous Post Next Post