Follow KVARTHA on Google news Follow Us!
ad

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ വി ജി സിദ്ധാര്‍ഥയെ കാണാനില്ല; നദിക്ക് കുറുകെയുള്ള പാലത്തില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്, തിരച്ചില്‍ തുടരുന്നു

'കോഫി കിങ്' എന്ന് അറിയപ്പെടുന്ന വി ജി സിദ്ധാര്‍ഥയെ കാണാനില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫേ കോഫി ഡേ Bangalore, News, National, Missing, Police, Report, River, Enquiry, Case
മംഗളൂരു: (www.kvartha.com 30.07.2019) 'കോഫി കിങ്' എന്ന് അറിയപ്പെടുന്ന വി ജി സിദ്ധാര്‍ഥയെ കാണാനില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫേ കോഫി ഡേ സ്ഥാപകനും രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ പ്രമുഖനുമാണ് സിദ്ധാര്‍ത്ഥ. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനാണ് അദ്ദേഹം.

മംഗളൂരു ഉള്ളാളില്‍ കര്‍ണാടക - കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് സിദ്ധാര്‍ഥ കാറില്‍ നിന്ന് ഇറങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിദ്ധാര്‍ത്ഥ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനാല്‍ ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.

Bangalore, News, National, Missing, Police, Report, River, Enquiry, Case, CCD owner VG Siddhartha goes missing: All you need to know about India's coffee king

തുടര്‍ന്ന് പോലീസിനെ വിളിച്ചറിയിക്കുകയും സംഭവത്തില്‍ കേസെടുത്ത് നദിയിലും പരിസരങ്ങളിലും ബോട്ടുകളിലും മറ്റും തിരച്ചില്‍ നടത്തുകയാണ്. അബദ്ധത്തില്‍ നദിയില്‍ വീണതാണോ മറ്റെതെങ്കിലും വാഹനത്തില്‍ കയറിപ്പോയതാണോ തുടങ്ങിയ എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ടെന്ന് സിദ്ധാര്‍ഥയുടെ സുഹൃത്തായ മുന്‍ കോണ്‍ഗ്രസ് മന്ത്രി യു ടി ഖാദര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.

എസ് എം കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.


Keywords: Bangalore, News, National, Missing, Police, Report, River, Enquiry, Case, CCD owner VG Siddhartha goes missing: All you need to know about India's coffee king