ദുബൈയില്‍ വീടിന് തീ പിടിച്ചു; എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: (www.kvartha.com 30.07.2019) ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടര്‍ന്നു പിടിക്കുകയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു.

Dubai, News, Gulf, World, Fire, Child, Death, Police, Visit, Baby dies in Dubai villa fire

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Fire, Child, Death, Police, Visit, Baby dies in Dubai villa fire
Previous Post Next Post