കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ കണ്ടത്; തൊട്ടിലില്‍ കിടത്തിയ കുഞ്ഞ് വീടിന്റെ ടെറസില്‍
Jun 13, 2019, 11:40 IST
ADVERTISEMENT
പന്തീരാങ്കാവ്: (www.kvartha.com 13.06.2019) തൊട്ടിലില്‍ കിടത്തിയ ഒരു വയസുള്ള കുഞ്ഞ് വീടിന്റെ ടെറസില്‍. കുഞ്ഞിന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട നിലയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകന്‍ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് കവര്‍ന്നത്.
മാമുക്കോയയും മൂത്തകുട്ടിയും ഭാര്യയുമായിരുന്നു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായത്. കരച്ചില്‍ കേട്ട് തിരഞ്ഞപ്പോഴാണ് വീടിന്റെ ടെറസില്‍ അപകടകരമായ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഗോവണിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നതായി സംശയം. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധ എവി ശ്രീജയ, പി ഹാരിസ് എന്നിവരും പന്തീരാങ്കാവ് സ്‌റ്റേഷന്‍ എഎസ്‌ഐ സിവി നായകന്റെ നേതൃത്വത്തില്‍ ജയചന്ദ്രന്‍, യുഎം ജിനീഷ്, എന്നിവരും പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Theft case in Kozhikode, Kozhikode, News, Kerala, Crime, Robbery, theft, Police, Baby

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.